/kalakaumudi/media/post_banners/4edc701e53c8915cb8ddc1b9f449c08e9fbef2035bc4c63023a21e985f9dc44c.jpg)
തിരുവനന്തപുരം: കേരളത്തിലെ തോട്ടങ്ങളിൽ നിന്നുള്ള വരുമാനം വൈവിധ്യവൽക്കരിക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനും സമഗ്രമായ പഠനം നടത്താൻ വ്യവസായ വാണിജ്യ വകുപ്പ് (ഡിഐസി) കോഴിക്കോട് ഐഐഎമ്മിനെ ചുമതലപ്പെടുത്തി.
ഡിഐസിയുടെ കീഴിൽ പുതുതായി രൂപീകരിച്ച പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഭാവി പദ്ധതി തയ്യാറാക്കുന്നതിനായാണിത്. ഇത് സംബന്ധിച്ച ധാരണാപത്രം തിരുവന്തപുരത്ത് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ പ്ലാന്റേഷൻ സ്‌പെഷ്യൽ ഓഫീസറും ഡിഐസി ഡയറക്ടറുമായ എസ് ഹരികിഷോറും കൂടാതെ ഐ ഐ എം കെ മെന്റർ പ്രൊഫസർ ആനന്ദക്കുട്ടനും ചേംബറിൽ ഒപ്പുവച്ചു.