/kalakaumudi/media/post_banners/f1f3bc4a1d4738e1800a4187fdcdd108f535550714569814eb8550547c203388.jpg)
ന്യൂയോര്‍ക്ക്: യുഎസിലെ മാസച്യുസിറ്റ്‌സില്‍ ടെക്ക് കമ്പനി മേധാവികളായ ദമ്പതികളെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ വംശജരായ രാകേഷ് കമല്‍ (57), ഭാര്യ ടീന (54), മകള്‍ അരിയാന (18) എന്നിവരെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പ്രോസിക്യൂട്ടര്‍ മൈക്കിള്‍ മോറിസെ അറിയിച്ചു.
വീട്ടില്‍ അതിക്രമിച്ച് കയറിയതിന്റെ ഒരു അടയാളവും കാണുന്നില്ല. അതിനാല്‍ ഗാര്‍ഹിക വിഷയമാണ് ഇതിന് കാരണമെന്നാണ് നിഗമനമെന്ന് മോറിസെ പറഞ്ഞു.
രാകേഷ് കമലിന്റെ മൃതദേഹത്തിനരികില്‍ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ എങ്ങനെയാണ് ഇവര്‍ മരിച്ചതെന്ന് മോറിസെ വ്യക്തമാക്കിയിട്ടില്ല.
കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായോ ഗാര്‍ഹിക വിഷയങ്ങളോ മറ്റൊന്നും തന്നെയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ അയല്‍ക്കാര്‍ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.
എഡ്യുനോവ എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു ടീന. ബന്ധുക്കള്‍ കുടുംബത്തെ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.