/kalakaumudi/media/post_banners/0a2ef0b9c86c173a7eb0ab58bd60f4421492fe9835f70e08f1ddc2ef0ec6fa7a.jpg)
ഇന്ദ്രി: ആഗോള ബ്രാന്‍ഡുകളെ പിന്നിലാക്കി ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടായ ഇന്ദ്രി ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി മാറി.ബര്‍ബണും വീഞ്ഞും പഴക്കമേറിയ വിസ്‌കിയെല്ലാം ചേര്‍ത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഫ്രാന്‍സിസ്‌കോയില്‍ നടന്ന വിസ്‌കി ഓഫ് എ വേള്‍ഡ് അവാര്‍ഡ് ബ്ലൈന്‍ഡ് ടേസ്റ്റിംഗിന്റെ ബെസ്റ്റ് ഇന്‍ ഷോയില്‍ സ്‌കോട്ടിഷിനേയും യുഎസിനേയും പിന്തള്ളിയാണ് ഇന്ദ്രിയുടെ ദീപാവലി എഡിഷന്‍ വിജയിച്ചത്.
ഫ്രാന്‍സിലെ പെര്‍നോഡ് റിക്കാര്‍ഡ് നിര്‍മ്മിച്ച ഗ്ലെന്‍ലിവെറ്റ് പോലുള്ള ആഗോള ബ്രാന്‍ഡുകള്‍, ബ്രിട്ടനിലെ ഡിയാജിയോയുടെ ടാലിസ്‌കര്‍ എന്നിവ പ്രാദേശിക എതിരാളികളായ ഇന്ദ്രി, അമൃത്, റാഡിക്കോ ഖൈതാന്റെ രാംപൂര്‍ എന്നിവരുമായി ഷെല്‍ഫില്‍ സ്ഥലം പിടിക്കാന്‍ പോരാടുകയാണ്.
ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം മദ്യവില്‍പ്പനയില്‍ ബിയറിനാണ് ആധിപത്യമുള്ളത്. എന്നാല്‍ ഇന്ത്യയിലുള്ളവര്‍ കൂടുതലായും കുടിക്കുന്നത് വിസ്‌കിയാണ്.വിദേശ ബ്രാന്‍ഡുകളാണ് കുടിച്ചിരുന്നവര്‍ പലരും ഇന്ത്യന്‍ മാള്‍ട്ടുകള്‍ കൂടുതലായി വാങ്ങാന്‍ തുടങ്ങി.
'ഞങ്ങള്‍ ഈ വിഭാഗത്തെക്കുറിച്ച് വിഡ്ഢികളാണ്. ഇത് അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചു,' പെര്‍നോഡ് ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കാര്‍ത്തിക് മൊഹീന്ദ്ര പറഞ്ഞു.