
തിരുവനന്തപുരം: വ്യവസായ ഡയറക്ടറേറ്റിനു കീഴിലെ ബഹു നില വ്യവസായ എസ്റ്റേറ്റുകളിലെ (ഗാല) കെട്ടിടങ്ങള്‍ (ബില്‍പ്പ് സ്‌പേയ്‌സ്) ഇനി മുതല്‍ ദീര്‍ഘകാല വാടകയ്ക്ക്. 60 വര്‍ഷം വരെ വാടക കാലാവധി ലഭിക്കുന്ന തരത്തില്‍ വ്യവസായ വകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ അനുമതിയോടെ മറ്റൊരാള്‍ക്കോ, കമ്പനിക്കോ കൈമാറാമെന്ന ആനുകൂല്യവുമുണ്ട്.
കിന്‍ഫ്ര പോലെ മറ്റ് ഏജന്‍സികളുടെ ബഹുനില വ്യവസായ എസ്റ്റേറ്റുകളിലെ കെട്ടിടം 10 വര്‍ഷത്തേക്കാണു വാടകയ്ക്കു നല്‍കുന്നത്. ഇവ കൈമാറരുതെന്നും വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണു സംരംഭകരെ ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങളോടെ, വ്യവസായ ഡയറക്ടറേറ്റ് മാര്‍ഗരേഖ തയാറാക്കിയത്.
ഡയറക്ടറേറ്റിനു കീഴില്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ ചുമതലയില്‍ 40 വ്യവസായ എസ്റ്റേറ്റുണ്ട്. ഇതില്‍ മൂന്നിടത്താണു ബഹുനില വ്യവസായ എസ്റ്റേറ്റ് എന്ന നിലയ്ക്ക് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. എറണാകുളം ഇടയാര്‍, ആലപ്പുഴ പുന്നപ്ര, തൃശൂര്‍ പുഴയ്ക്കല്‍ പാടം എന്നിവിടങ്ങളിലായി ആകെ 2.86 ലക്ഷം ചതുരശ്രയടി 'സ്‌പേയ്‌സ്' ഉണ്ട്. കൂടുതല്‍ എസ്റ്റേറ്റുകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനിരിക്കുകയാണ്. ആദ്യം 30 വര്‍ഷത്തേക്കാണ് വാടകയ്ക്ക് നല്‍കുക.
തൃപ്തികരമെങ്കില്‍ 30 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കും. ഒരു വര്‍ഷത്തെ വാടക സെക്യൂരിറ്റി നിക്ഷേപമായി നല്‍കണം. ഓരോ മാസവും അഞ്ചാം തീയതിക്കകം വാടക നല്‍കിയില്ലെങ്കില്‍ 0.5 ശതമാനം പലിശ. ശേഷം 10 ശതമാനം പലിശയീടാക്കും. ഓരോ വര്‍ഷവും 10 ശതമാനം വീതം വാടക കൂടും. 3 മാസം തുടര്‍ച്ചയായി വാടക നല്‍കിയില്ലെങ്കില്‍ തിരിച്ചെടുക്കും. അനുവദിച്ച് 6 മാസ ത്തിനകം പ്രവര്‍ത്തനം തുടങ്ങണം. 6 മാസം കൂടി ഇളവു നല്‍കിയ ശേഷം തിരിച്ചെടുക്കും. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മുന്‍കൂര്‍ അനുമതിയോടെ മറ്റൊരു കമ്പനിക്കോ, വ്യക്തിക്കോ കൈമാറാം എന്നിങ്ങനെയാണ് വ്യവസ്ഥ.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">