/kalakaumudi/media/post_banners/27a093cb308dbfb440645703e55f0d1f90d3ed41c938759d935e7c368ec4eab3.jpg)
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കും. 2014 മുതലുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ബജറ്റ് അവതരണത്തില്‍ പരാമര്‍ശിക്കും.
അടുത്ത സര്‍ക്കാരിന് ബാദ്ധ്യതയുണ്ടാക്കുന്ന പ്രധാന നയപ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായ നികുതി ഇല്ലെന്നത് പോലുളള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം. ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാകും സര്‍ക്കാര്‍ നീക്കം.
കര്‍ഷകര്‍ക്കും വനിതകള്‍ക്കുമുള്ള ക്ഷേമ പദ്ധതികള്‍, നികുതി ഇളവുകള്‍, ഗ്രാമീണ മേഖലകള്‍ക്കുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഫണ്ട്, ഭക്ഷ്യ, വളം സബ്ബ്സിഡികള്‍, ഭവന പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് എന്നി കാര്യങ്ങള്‍ കേന്ദ്രീകരിച്ചാകും ഇടക്കാല ബജറ്റ്.
ഇടക്കാല ബജറ്റ് അവതരിപ്പിച്ച ശേഷം പാര്‍ലമെന്റ് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. ശമ്പളം, തുടര്‍ചെലവ് തുടങ്ങിയ സര്‍ക്കാര്‍ ചെലവുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന വ്യവസ്ഥയാണിത്. ഇതിന് രണ്ട് മാസം വരെ സാധുതയുണ്ട്.