/kalakaumudi/media/post_banners/5980eb19f4080a0ce27cdb522bf1370892917d023e35ea887851f22e9cf341d7.jpg)
ടെല്‍അവീവ്: നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടല്‍ നടത്തണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്‍ ഇടപെടല്‍ നടത്തിയത്.
അതേസമയം, വടക്കന്‍ ഗാസയില്‍ നിന്ന് കൂട്ടപലായനം തുടരുകയാണ്. 48 മണിക്കൂറിനിടെ 4 ലക്ഷംപേര്‍ വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോയി. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളടക്കം കടുത്ത പ്രതിസന്ധിയിലാണ്.
പലസ്തീനില്‍ നിന്ന് വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കാന്‍ ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. അതേസമയം, 126 സെനികരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.
ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ബന്ധികളാക്കിയവരെ ഗാസയിലെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നത്.