പോൾ ലിഞ്ചിന്റെ 'പ്രോഫറ്റ് സോങ്' നോവലിന് ബുക്കർ പുരസ്കാരം

By Hiba.27 11 2023

imran-azhar

 

ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ ‘പ്രോഫറ്റ് സോങ്’ ’എന്ന നോവലിന് 2023 ലെ ബുക്കർ പുരസ്കാരം. ഡിസ്റ്റോപ്പിയൻ അയർലൻഡിനെ പശ്ചാത്തലമാക്കിയുള്ള ത്രില്ലറായ 'പ്രോഫറ്റ് സോങ്' സംസാരസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവുമില്ലാത്ത ഒരു ഏകാധിപത്യ സമൂഹത്തിൽ അതിജീവനത്തിനായി പോരാടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.

 

സ്നേഹം, പോരാട്ടം, പ്രതിരോധം എന്നീ പ്രമേയങ്ങൾക്ക് പ്രാധാന്യം നല്‍കുന്ന നോവൽ, ജനാധിപത്യത്തിന്റെ ദുർബലതയെയും അനിയന്ത്രിതമായ അധികാരത്തിന്റെ അപകടങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു. വൺവേൾഡ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ഞായറാഴ്ച ലണ്ടനിലെ ഓൾഡ് ബില്ലിംഗേറ്റിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമേഡ’യിലൂടെ കഴിഞ്ഞ വർഷത്തെ ബുക്കർ സമ്മാന ജേതാവായ ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണാതിലകയിൽ നിന്നാണ് പോൾ ലിഞ്ച് പുരസ്കാരം സ്വീകരിച്ചത്.

 
 
 

OTHER SECTIONS