/kalakaumudi/media/post_banners/2430d6fdac08c3251dd0c30bda93759605ef31083f6d1e9c867f68c0de53b7a7.jpg)
ന്യൂഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘര്‍ഷത്തില്‍ സംയമനം പാലിക്കണം.
ചര്‍ച്ചയിലൂടെയും നയതന്ത്ര തലത്തിലും ഊന്നല്‍ നല്‍കി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഇന്ത്യ ഭീകരതയ്ക്കും സംഘര്‍ഷത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വെര്‍ച്വല്‍ വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടന്നത് ക്രൂരമായ ഭീകരാക്രമണമാണ്. അതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. അതിന്റെ പേരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ദുഃഖകരമാണ്.
അതിനെ അപലപിക്കുന്നുവെന്നും മോദി പറഞ്ഞു. സംയമനം പാലിക്കുകയും ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുകയുമാണ് സംഘര്‍ഷ പരിഹാരത്തിന്റെ അടിസ്ഥാന ശിലകളാകേണ്ടത്.
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നു. ലോക നന്മയ്ക്കായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ സംസാരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.