അല്‍ഷിഫ ആശുപത്രിക്കുള്ളില്‍ നിന്ന് ഹമാസിന്റെ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തതായി ഇസ്രയേല്‍

ഇസ്രയേല്‍ സൈന്യം ഗാസയിലെ അല്‍ഷിഫ ആശുപത്രി പിടിച്ചെടുത്തിരുന്നു. അല്‍ഷിഫ ആശുപത്രിക്കുള്ളില്‍ നിന്ന് ഹമാസിന്റെ വന്‍ ആയുധ ശേഖരവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി ഇസ്രയേല്‍ അറിയിച്ചു.

author-image
Priya
New Update
അല്‍ഷിഫ ആശുപത്രിക്കുള്ളില്‍ നിന്ന് ഹമാസിന്റെ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തതായി ഇസ്രയേല്‍

ടെല്‍ അവീവ്: ഇസ്രയേല്‍ സൈന്യം ഗാസയിലെ അല്‍ഷിഫ ആശുപത്രി പിടിച്ചെടുത്തിരുന്നു. അല്‍ഷിഫ ആശുപത്രിക്കുള്ളില്‍ നിന്ന് ഹമാസിന്റെ വന്‍ ആയുധ ശേഖരവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി ഇസ്രയേല്‍ അറിയിച്ചു.

ഇസ്രയേല്‍ സേന ആശുപത്രിക്കുള്ളില്‍ പ്രവേശിച്ച് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ഇസ്രയേല്‍ സേന ആശുപത്രിക്കുള്ളില്‍ പ്രവേശിച്ച് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ആശുപത്രിയുടെ പരിസരത്തായി യുദ്ധ ടാങ്കുകള്‍ പ്രവേശിച്ചിട്ടുണ്ട്.അല്‍ ഷിഫ ആശുപത്രി ഹമാസിന്റെ ഹൃദയമാണെന്ന് ഇസ്രയേല്‍ പറഞ്ഞു. അതേസമയം, ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തര്‍ നീക്കം നടത്തുന്നുണ്ട്.

50 ബന്ദികളെ വിട്ടയക്കുന്ന കാര്യത്തിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിന്റെ തടവിലുള്ള പലസ്തീനിയന്‍ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്നതും ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതും ധാരണയില്‍ പറയുന്നു. അമേരിക്കയുമായുള്ള ചര്‍ച്ചക്കുശേഷമാണ് ഖത്തറിന്റെ നീക്കം.

israel hamas war