'ഗാസയിലെ ജനങ്ങള്‍ ഇപ്പോള്‍ പുറത്ത് പോവുക; ഞങ്ങള്‍ എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കാന്‍ പോകുന്നു'

അപ്രതീക്ഷിത ആക്രമണത്തിലൂടെ ഒളിസ്ഥലങ്ങള്‍ തകര്‍ക്കുമെന്നും ഗാസയിലെ ഹമാസ് സൈറ്റുകള്‍ക്ക് സമീപം താമസിക്കുന്ന പാലസ്തീനികളോട് ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

author-image
Priya
New Update
'ഗാസയിലെ ജനങ്ങള്‍ ഇപ്പോള്‍ പുറത്ത് പോവുക; ഞങ്ങള്‍ എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കാന്‍ പോകുന്നു'

ജറുസലേം: അപ്രതീക്ഷിത ആക്രമണത്തിലൂടെ ഒളിസ്ഥലങ്ങള്‍ തകര്‍ക്കുമെന്നും ഗാസയിലെ ഹമാസ് സൈറ്റുകള്‍ക്ക് സമീപം താമസിക്കുന്ന പാലസ്തീനികളോട് ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

'ഈ തിന്മയുടെ നഗരത്തില്‍ ഹമാസ് ആസ്ഥാനമായുള്ള എല്ലാ സ്ഥലങ്ങളും, ഹമാസിലെ ഒളിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളും ഞങ്ങള്‍ അവശിഷ്ടങ്ങളാക്കി മാറ്റും,' അദ്ദേഹം പറഞ്ഞു.

ഗാസയിലെ ജനങ്ങള്‍ അവിടെ നിന്ന് ഇപ്പോള്‍ പുറത്തു പോവുക. കാരണം ഞങ്ങള്‍ എല്ലായിടത്തും എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്ന് ടെലിവിഷന്‍ പ്രസ്താവനയില്‍ ഗാസയിലെ ജനങ്ങളോട് പറഞ്ഞു.

Israel palestine conflict Benjamin Netanyahu