/kalakaumudi/media/post_banners/cfa90fb3311717d77781eb29fe4e3ee66ca32cf23380f6a8ec6589a176d7f122.jpg)
ബെയ്‌റൂട്ട്: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സിന്റെ വിഡിയോഗ്രാഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ലൈവ് വിഡിയോ ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണമുണ്ടാകുന്നതും കൊല്ലപ്പെടുന്നതും.
തെക്കന്‍ ലബനനില്‍ റോയിട്ടേഴ്‌സിനായി ലൈവ് വിഡിയോ സിഗ്നല്‍ നല്‍കുന്ന സംഘത്തിലെ അംഗമായിരുന്നു അബ്ദല്ല. വ്യോമാക്രമണത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റോയിട്ടേഴ്‌സിന്റെ തായിര്‍ അല്‍സുഡാനി, മഹെര്‍ നസേ, അല്‍ജസീറയുടെ എലീ ബ്രാഖ്യ, ജൗഖാദര്‍ എന്നിവര്‍ക്കും എഎഫ്പിയുടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്.