/kalakaumudi/media/post_banners/f8600656de4c0b3723265d76225d5bd3bcaf7a40522f5aa63f981a186733abb6.jpg)
ഡല്‍ഹി: കേരളത്തില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ഉപവകഭേദമായ ജെഎന്‍1 ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി.ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. അതേസമയം, കേരളത്തില്‍ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിക്കുകയും കേസുകള്‍ ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന് രാവിലെ 10 മണിക്ക് ചേരും.
എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളം സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ അറിയിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
