റണ്‍വേയില്‍ ഇറങ്ങിയ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു

ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനത്തിന് തീപ്പിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് ശേഷമാണ് തീപ്പിടിത്തമുണ്ടായത്.

author-image
Priya
New Update
റണ്‍വേയില്‍ ഇറങ്ങിയ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു

 

 

ടോക്യോ: ജപ്പാനിലെ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റണ്‍വേയില്‍വച്ച് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു മരണം. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനത്തിലുണ്ടായിരുന്ന 5 പേരാണ് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ പൈലറ്റ് അതീവ ഗുരുതരാവസ്ഥയിലാണ്.

റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. ഹൊക്കൈയ്ഡോ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ജെഎഎല്‍516 വിമാനത്തില്‍ 379 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ അടിയന്തരവാതിലിലൂടെ സുരക്ഷിതമായി പുറത്തിറക്കി.

വിമാനത്തിന്റെ ചിറകിന്റെ ഭാഗത്താണ് തീ പിടിച്ചത്. ഒരു മണിക്കൂറിനുശേഷം വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു.

സമീപനഗരമായ സാപ്പോറോയിലെ ഷിന്‍ ചിറ്റോസ് വിമാനത്താവളത്തില്‍ നിന്നാണ് ജപ്പാന്‍ എയര്‍ലൈന്‍സിന്റെ എ350 വിമാനം പറന്നുയര്‍ന്നത്. ഭൂചലനമുണ്ടായ മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ പോയ കോസ്റ്റ് ഗാര്‍ഡ് വിമാനമായ എംഎ722 ബൊംബാര്‍ഡിയര്‍ ഡാഷ് 8 വിമാനമാണ് അപകടത്തില്‍പെട്ടത്.

ഹനേഡ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ജപ്പാനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹനേഡ.

 

 

Japan Airlines plane Tokyo Haneda airport