ഗണേഷ് കുമാറും കടന്നപ്പള്ളിയും അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4 ന്, സിനിമ വകുപ്പ് ആവശ്യത്തില്‍ ചര്‍ച്ച

കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വെച്ച് വൈകുന്നേരം 4 മണിക്ക് ആണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

author-image
Priya
New Update
ഗണേഷ് കുമാറും കടന്നപ്പള്ളിയും അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4 ന്, സിനിമ വകുപ്പ് ആവശ്യത്തില്‍ ചര്‍ച്ച

 

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വെച്ച് വൈകുന്നേരം 4 മണിക്ക് ആണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടാം തപിണറായി സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.  ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചര്‍ച്ച ചെയ്യാന്‍ സാധ്യതയേറെയാണ്.

kadannapalli Ramachandran kb ganesh kumar