പദവിയോട് എന്നും നീതി പുലര്‍ത്തുന്ന മന്ത്രി

സംസ്ഥാന മന്ത്രിസഭയില്‍ കൊല്ലത്തെ പ്രതിനിധീകരിച്ച് അടുത്ത മന്ത്രി എത്തുന്നതിന്റെ സന്തോഷത്തിലാണ് കൊല്ലത്തുകാര്‍. ജില്ലയില്‍ നിന്ന് കെ.എന്‍.ബാലഗോപാലും ജെ.ചിഞ്ചുറാണിയും മന്ത്രിമാരാണ്. ഇതേ മേഖലയില്‍ നിന്ന് തന്നെയാണ് മൂന്നാമനായി കെ.ബി.ഗണേശ് കുമാര്‍ എത്തുന്നത്.

author-image
Web Desk
New Update
പദവിയോട് എന്നും നീതി പുലര്‍ത്തുന്ന മന്ത്രി

കൊല്ലം: സംസ്ഥാന മന്ത്രിസഭയില്‍ കൊല്ലത്തെ പ്രതിനിധീകരിച്ച് അടുത്ത മന്ത്രി എത്തുന്നതിന്റെ സന്തോഷത്തിലാണ് കൊല്ലത്തുകാര്‍. ജില്ലയില്‍ നിന്ന് കെ.എന്‍.ബാലഗോപാലും ജെ.ചിഞ്ചുറാണിയും മന്ത്രിമാരാണ്. ഇതേ മേഖലയില്‍ നിന്ന് തന്നെയാണ് മൂന്നാമനായി കെ.ബി.ഗണേശ് കുമാര്‍ എത്തുന്നത്.

മന്ത്രിയെന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും ഗണേശ് കുമാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ മകനെന്ന നിലയിലും ചലച്ചിത്ര നടന്റെ പ്രതിച്ഛായയോടെയുമാണ് ഗണേശ് കുമാര്‍ രാഷ്ട്രീയത്തിലിറങ്ങിയത്.

സിനിമയ്‌ക്കൊപ്പം രാഷ്ട്രീയവും ഇണങ്ങുമെന്ന് കുറച്ചുകാലംകൊണ്ട് അദ്ദേഹത്തിന് തെളിയിക്കാനായി. പത്തനാപുരം മണ്ഡലത്തില്‍ മുന്നണികള്‍ക്കതീതമായി വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചതാണ് ഗണേശ് കുമാറിന്റെ വലിയ നേട്ടം. പത്തനാപുരം താലൂക്ക് രൂപീകരണം മുതല്‍ എണ്ണിപ്പറയാവുന്ന വികസനമൊരുക്കാന്‍ ഗണേശിന് കഴിഞ്ഞു.

പഞ്ചാബ് മോഡല്‍ പ്രസംഗമടക്കം ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ ആര്‍.ബാലകൃഷ്ണപിള്ളയുടെ നാവാണ് കെ.ബി.ഗണേശ് കുമാറിനും ലഭിച്ചതെന്ന് പലരും പറയുന്നു. മുന്നണിയുടെ അകത്തായാലും പുറത്തായാലും തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്നുപറയുന്നതാണ് ഗണേശിന്റെയും ശീലം. തെറ്റുണ്ടെങ്കില്‍ പൊട്ടിത്തെറിക്കുന്ന ശീലം കാരണം ഉദ്യോഗസ്ഥര്‍ പലപ്പോഴും പേടിയോടെയാണ് ഗണേശിനെ സമീപിക്കുക.

minister Latest News newsupdate ganeshkumar