ഐബിഡിഎഫ് പ്രസിഡന്റായി കെ മാധവനെ വീണ്ടും തെരഞ്ഞെടുത്തു

ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമായ കെ മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.

author-image
Web Desk
New Update
ഐബിഡിഎഫ് പ്രസിഡന്റായി കെ മാധവനെ വീണ്ടും തെരഞ്ഞെടുത്തു

ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമായ കെ മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമായ കെ മാധവനെ ഡല്‍ഹിയില്‍ നടന്ന 24-ാമത് വാര്‍ഷിക പൊതുയോഗത്തിന് (എജിഎം) ശേഷം തെരഞ്ഞെടുത്തു.

ഇന്ത്യയിലെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റേഴ്സിന്റെയും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്‌സ് ബോഡിയാണ് ഐ.ബി.ഡി.എഫ്.

''റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം, ഇസ്രായേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുടങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും പൊതുവെ മാധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് ' മാധവന്‍ ചടങ്ങില്‍ പറഞ്ഞു.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

k.madhavan IBDF president indian broadcasting and digital foundation