/kalakaumudi/media/post_banners/2784e116e9ddfa9d6eabac39a0b73498b43ada7f11891ebf5bff3db6f34a84eb.jpg)
കണ്ണൂര്‍: കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി.
വിസിയായി നിയമിച്ച ആളുടെ യോഗ്യതയില്‍ കോടതിക്ക് സംശയമില്ലായിരുന്നു എന്നും ഹര്‍ജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധി പറഞ്ഞതെന്നും പുനപരിശോധന ഹര്‍ജിയില്‍ പറയുന്നു.
സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് ഹര്‍ജി നല്‍കിയത്. പുറത്ത് പോയ വിസി മികച്ച വിദഗ്ധനാണെന്നും സര്‍ക്കാര്‍ പറയുന്നു. ഗോപിനാഥ് രവീന്ദ്രന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കിയത്.