/kalakaumudi/media/post_banners/2dec2847e6fd4e92f5c527a4c74b1f237e5f2e00ec3008cc1900e5726d822e17.jpg)
ന്യൂഡല്‍ഹി: എട്ടാം തവണയും ഇഡിക്ക് മുമ്പാകെ ഹാജരാകാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന് വ്യക്തമാക്കി ഇഡി ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കി. ചോദ്യം ചെയ്യല്‍ നിയമവിരുദ്ധമാണെങ്കിലും മാര്‍ച്ച് 12 ന് ശേഷം വീഡിയോ കോണ്‍ഫ്രന്‍സ് കോളിലൂടെ മുമ്പാകെ വരാമെന്ന് കത്തില്‍ കെജ്രിവാള്‍ അറിയിച്ചു.
ഏഴാമത്തെ സമന്‍സിലൂടെ ഫെബ്രുവരി 26 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും കെജ്രിവാള്‍ ഹാജരായില്ല. തുടര്‍ന്നാണ് മാര്‍ച്ച് 4 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയം കോടതിയുടെ മുമ്പാകെയാണെന്നും മാര്‍ച്ച് 16 ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടതായും അത് വരെ കാത്തിരിക്കാന്‍ ഇഡി തയ്യാറാകണമെന്നും കെജ്രിവാള്‍ നിലപാടെടുത്തു.