/kalakaumudi/media/post_banners/ad8e72ddba96b193633d20a9112de507da5acf0dee232965d0866b4a605193d8.jpg)
തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി).
ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. എന്നാല്‍ വകുപ്പുമാറ്റം ഉണ്ടാകില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു.
ഗതാഗതവകുപ്പ് ലഭിച്ചാല്‍ അത് മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികള്‍ മനസ്സിലുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇനി വിമര്‍ശനങ്ങള്‍ക്കില്ല. വിവാദങ്ങള്‍ ഒഴിവാക്കാനും ചില പദ്ധതികളുണ്ട്.
ഉദ്ഘാടനങ്ങള്‍ക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. നാളെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക.