
തിരുവനന്തപുരം : (കെ-ഡിസ്‌ക്). രാജ്യത്തിന്റെ കാര്‍ഷിക, വ്യവസായിക, വിദ്യാഭ്യാസ, പൊതുഭരണ മേഖലയില്‍ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുതിയ സാധ്യതകള്‍ തേടുകയാണ് കേരള ഡെവലപ്മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ അഥവാ കെ-ഡിസ്‌കിന്റെ രൂപീകരണ ഉദ്ദേശം. രാജ്യത്തിന്റെ വൈജ്ഞാനിക മേഖലയില്‍ പുത്തനാശയ (ഇന്നോവേഷന്‍ ) രൂപീകരണത്തിന് വേണ്ടി സ്ഥാപിച്ചതാണ് കെ-ഡിസ്‌ക്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് കെ-ഡിസ്സിന്റെ ലക്ഷ്യം. ഇന്ത്യയുടെ പൊതുവായ വികസന പ്രശ്നങ്ങളില്‍ നിന്ന് വിഭിന്നമാണ് കേരളത്തിലേതെന്ന് കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ പറയുന്നു.
കെ-ഡിസ്‌കിന്റെ പ്രാധാന ദൗത്യങ്ങളില്‍ ഒന്ന് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം ആണ്. ഇന്നൊവേഷന്റെ ജനാധിപത്യവല്‍ക്കരണമാണ് ഇത്കൊണ്ട് ലക്ഷ്യമിടുന്നത്.
വിദ്യാര്‍ത്ഥികളുടെ, യുവജങ്ങളുടെ പുതിയ ആശയങ്ങള്‍ക്ക് കൈത്താങ്ങ് കൊടുക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗണിത വിഷയത്തിലെ പ്രശ്നങ്ങള്‍ ഇതുവഴി പരിഹരിക്കാനും ആയിട്ടിട്ടുണ്ടെന്ന് ഡോ.ഉണ്ണികൃഷ്ണന്‍ പറയുന്നു.
മറ്റൊരു പ്രധാന പ്രവര്‍ത്തന മേഖല പൊതുരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. കളമശ്ശേരിയിലെ ഒരു സ്റ്റാര്‍ട്ട് അപ്പുമായി ചേര്‍ന്ന് പാറശ്ശാല സിഎച്ച്സിയില്‍ സജ്ജീകരിച്ച, രക്ത സാമ്പിളുടെ ആര്‍ദ്രതയും താപവും അടങ്ങുന്ന ഡാറ്റബേസ് സൂക്ഷിക്കുന്ന സംവിധാനം ഇതിനൊരുദാഹരണമാണ്. ഈ സംവിധാനം മൂലം രക്തത്തിന്റെ ജീവിത ദൈര്‍ഘ്യം ഉറപ്പ് വരുത്തുന്നു.കേരളത്തില്‍ ഉയര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകളാണ് കെ ഡിസ്‌കിന്റെ ജീവ വായു. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളുമായി അഭേദ്യമായ ബന്ധമാണ്
കെ ഡിസ്‌ക് പുലര്‍ത്തുന്നത്.സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയാണ് കെ ഡിസ്‌കിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ എംഎസ്എംഇകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി അവയെ കൂട്ടി ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപീകരിച്ച്, എഞ്ചിനീയറിംഗ് കോളേജുകള്‍ ബിസിനസ് കോളേജുകള്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൂടെ ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിനും കെ ഡിസ്‌ക് മുന്‍പന്തിയിലുണ്ട്.
ഈ മേഖലകളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കുതിച്ചു ചാട്ടങ്ങളാണ് കെ ഡിസ്‌ക് വിഭാവനം ചെയ്യുന്നത്. ആ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിക്കുന്നതും.
മഴ പെയ്യുമ്പോള്‍ വെള്ളം കയറുന്ന കുട്ടനാട്ടിലെയും മറ്റു താഴ്ന്ന പ്രദേശങ്ങളിലെയും വിദേശ മാതൃകകളായ 'ആംഫിബിയസ്' വീടുകള്‍ വികസിപ്പിക്കുകയാണ് കെ ഡിസ്‌ക് ഇപ്പോള്‍. വെള്ളം പൊങ്ങുമ്പോള്‍ അതിനൊപ്പം ഉയരുകയും വെള്ളം താഴുമ്പോള്‍ പൂര്‍വ സ്ഥിതിയിലെത്തുന്നതുമാണ് ആംഫിബിയന്‍ വീടുകള്‍.
കാര്‍ഷിക മേഖലയിലും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള കുതിച്ചു ചാട്ടം കെ ഡിസ്‌ക് വിഭാവനം ചെയ്യുന്നു. കേരളത്തില്‍ തന്നെ വിവിധ സംരംഭങ്ങളുമായി ചേര്‍ന്ന് സ്വന്തമായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി കെ ഡിസ്‌ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്
കേരളത്തില്‍ 20 ലക്ഷത്തില്‍ പരം തൊഴില്‍ സൃഷ്ടിക്കാനും, നൈപുണ്യ വികസനത്തിലും, കെ ഡിസ്‌ക് നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്.
കെ ഡിസ്‌കിന്റെ നേതൃത്വത്തില്‍ ഭാഷ നൈപുണ്യ വികസന കോഴ്‌സുകളും, ജോലിയിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടി യുവജനങ്ങളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയുള്ള ട്രെയിനിങ്ങും കെ നല്‍കുന്നു.അതില്‍ പ്രധാനമായത് ആദിവാസി മേഖലയിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ സംരംഭങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയും തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമാണ്. ഇതിനായി 'പഞ്ചമി' എന്ന പദ്ധതിയിലൂടെ അവര്‍ക്ക് വേണ്ട ഭാഷ വൈദഗ്ദ്യത്തിലും വ്യക്തിത്വ വികാസത്തിലും ട്രെയിനിങ് നല്‍കാന്‍ കെ ഡിസ്‌ക് സഹായിക്കുന്നു. അഭ്യസ്ഥ വിദ്യര്‍ക്കായി ജോബ് ഫെയറുകള്‍ അട്ടപ്പാടി, വയനാട് പോലുള്ള മേഖലയിലും സംഘടിപ്പിക്കുന്നുണ്ട്. നാന്നൂറോളം പഞ്ചായത്തുകള്‍ ഈ പരിപാടിയില്‍ മുന്‍പന്തിയില്‍ ഉണ്ടെന്ന് കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പറയുന്നു.കെ ഡിസ്‌കിന്റെ മറ്റൊരു നിര്‍ണായക ഇടപെടല്‍ യുവജനങ്ങളുടെ കുടിയേറ്റം നിയന്ത്രിച്ച് അവര്‍ക്ക് ഇവിടെ തൊഴില്‍ സാഹചര്യം ഒരുക്കുന്നതിലാണ്.
ഇതിനായി വിദേശ രാജ്യങ്ങള്‍ക്ക് സമാനമായി 'ഏണ്‍ വൈല്‍ യു ലേണ്‍' എന്ന പുതിയ സംസ്‌കാര രീതി ആവിഷ്‌കരിക്കും. സ്ത്രീകള്‍ക്ക് ഉപകാരമാകും വിധത്തില്‍ 'വര്‍ക്ക് നിയര്‍ ഹോം' എന്ന സംവിധാനവും ഏര്‍പ്പെടുത്തുന്നത് കെ ഡിസ്‌കിന്റെ ആലോചനയിലുണ്ട്. ഈ രീതിയില്‍ സംസ്ഥാനത്തിന്റെ വികസനത്തിന്റെ എല്ലാ മേഖലയിലും കൈവെച്ച് സംസ്ഥാനത്തിനു ഒരു പുത്തന്‍ മുഖചായ നല്‍കാന്‍ കെ ഡിസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ട് പോവുകയാണ്.