ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ളത് കേരളത്തില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയെ പിന്തള്ളി കേരളം ഒന്നാമത്. സംസ്ഥാനത്ത് 46 പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഉള്ളത്.

author-image
Priya
New Update
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ളത് കേരളത്തില്‍

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയെ പിന്തള്ളി കേരളം ഒന്നാമത്. സംസ്ഥാനത്ത് 46 പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഉള്ളത്.

ഇവിടെയാണ് ഏറ്റവും കൂടുതല്‍ റൂം ബുക്കിങ് നടന്നിട്ടുള്ളതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വര്‍ഷം ആദ്യ ഒന്‍പത് മാസം കൊണ്ട് കേരളത്തിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റമുണ്ടായി.

ഈ കാലയളവില്‍ 1.59 ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 1.33 കോടിയായിരുന്നു.25.88 ലക്ഷം പേരുടെ വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.ലീഷര്‍ യാത്രകളിലെ ഈ മുന്നേറ്റം മുന്നില്‍ കണ്ട് ടൂറിസം വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

kerala five-star hotels