/kalakaumudi/media/post_banners/45d428daea5c43a3201dbbb6d2d9c98136c43ad5fb3494b7aa7b00fcf02e4b5f.jpg)
തിരുവനന്തപുരം: 3 ഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ കെട്ടിടം പി.ടി.പി.നഗറിലെ നിര്‍മിതി കേന്ദ്രത്തിന്റെ വളപ്പില്‍ തുറന്നു. വേനല്‍ക്കാല വസതിക്ക് അമാസ്-28 എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
28 ദിവസത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായത്. വര്‍ധിക്കുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമായ പാര്‍പ്പിടനയം രൂപവത്കരിക്കുമെന്ന് കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.രാജന്‍ പറഞ്ഞു.
കംപ്യൂട്ടറില്‍ അപ്ലോഡ് ചെയ്യുന്ന കെട്ടിടത്തിന്റെ 3 ഡി ഡിസൈന്‍ അനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ കോണ്‍ക്രീറ്റ് മിശ്രിതം റോബോട്ടിന്റെ സഹായത്തോടെ പാളികളായി നിക്ഷേപിച്ചാണ് 380 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം നടത്തിയത്.
കട്ടകളില്ലാതെ സിമന്റും എം.സാന്‍ഡും മാത്രമാണ് ഉപയോഗിക്കുന്നത്.ചെന്നൈ ഐ.ഐ.ടി. രൂപവത്കരിച്ച കമ്പനിയായ 'ത്വസ്ത' കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് നിര്‍മാണത്തിന് അവലംബിച്ചത്.
വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായി. നിര്‍മിതി കേന്ദ്രം ഡയറക്ടര്‍ ഡോ.ഫെബി വര്‍ഗീസ്, ത്വസ്ത സി.ഇ.ഒ. ആദിത്യ വി.എസ്., നിര്‍മിതികേന്ദ്രം ഉദ്യോഗസ്ഥരായ ആര്‍.ജയന്‍, അശോക് കുമാര്‍, ഡോ.റോബര്‍ട്ട് വി.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.