/kalakaumudi/media/post_banners/04def7abfbae49e34984385c1bb12800e9626a8416310131a7c668356870abda.jpg)
വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയെ പുറത്താക്കി. സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം 210 നെതിരെ 216 വോട്ടിനാണ് സഭ അംഗീകരിച്ചത്.
എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെ വോട്ടു ചെയ്തതിനെ തുടര്‍ന്നാണിത്. സ്പീക്കര്‍ ഗവണ്‍മെന്റിന്റെ അടിയന്തിര ധനവിനിയോഗ ബില്‍ പാസ്സാക്കാന്‍ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിനെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
അതേസമയം, അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കറെ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കുന്നത്.കെവിന്‍ മെക്കാര്‍ത്തിയെ പുറത്താക്കിയതിന് ശേഷം നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പാട്രിക് മക്ഹെന്റിയാണ് താല്‍ക്കാലികമായി സഭയെ നയിക്കുന്നത്.
മക്കാര്‍ത്തിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാളായ മക്ഹെന്റി സ്പീക്കര്‍ പ്രോ ടെംപോര്‍ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീക്കറെ അപേക്ഷിച്ച് പ്രോ ടെം സ്പീക്കര്‍ക്ക് പരിമിതമായ അധികാരങ്ങളാണുള്ളത്, എന്നാല്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ചേംബറില്‍ അധ്യക്ഷനാകും.