യുഎസിലെ ഇന്ത്യന്‍ അംബാസഡറെ തടഞ്ഞ് ഖലിസ്ഥാന്‍ അനുകൂലികള്‍

By Web desk.28 11 2023

imran-azhar


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത്ത് സിംഗ് സന്ധുവിനെ തടഞ്ഞുവച്ച് ചോദ്യം ചെയ്ത് ഖലിസ്ഥാന്‍ അനുകൂലികള്‍. ഗുരുപുരബ് ആഘോഷത്തില്‍ പങ്കെടുക്കാനായി അംബാസഡര്‍ ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശിച്ചപ്പോഴാണ് സംഭവം. ലോംഗ് ഐലന്‍ഡിലെ ഗുരുനാനാക് ദര്‍ബാറിലാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ അംബാസഡറെ വളഞ്ഞത്.

 

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് ചോദിച്ചാണ്
അംബാസഡറെ സംഘം തടഞ്ഞത്. സംഭവത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

യുഎസിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ മുഴുവന്‍ സിഖ് ജനതയ്ക്ക് വേണ്ട സഹായവും പിന്തുണയും നല്‍കുമെന്ന് സന്ധു ഉറപ്പ് നല്‍കി.

 


ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിനു പിന്നാലെ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധംവഷളായിരുന്നു.

 

OTHER SECTIONS