കോഴിക്കോട് - തിരുവനന്തപുരം വിമാന സര്‍വീസ് 14 ന്; ടിക്കറ്റിന് 3351 രൂപ, ബുക്കിങ് ആരംഭിച്ചു

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട് - തിരുവനന്തപുരം സര്‍വീസ് ഈ മാസം 14 ന് ആരംഭിക്കും. തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് വിമാനം സര്‍വീസ് നടത്തുന്നത്.

author-image
Priya
New Update
കോഴിക്കോട് - തിരുവനന്തപുരം വിമാന സര്‍വീസ് 14 ന്; ടിക്കറ്റിന് 3351 രൂപ, ബുക്കിങ് ആരംഭിച്ചു

മലപ്പുറം: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട് - തിരുവനന്തപുരം സര്‍വീസ് ഈ മാസം 14 ന് ആരംഭിക്കും. തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് വിമാനം സര്‍വീസ് നടത്തുന്നത്.

ഇന്നലെ വൈകീട്ട് വരെ ടിക്കറ്റ് നിരക്ക് 3351 രൂപയായിരുന്നു.കോഴിക്കോട് - തിരുവനന്തപുരം സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. വൈകുന്നേരം 6:45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 7:45 ന് കരിപ്പൂരിലെത്തും.

തിരിച്ച് രാത്രി 8 മണിക്ക് കരിപ്പൂരരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 9:05 ന് തിരുവനന്തപുരത്തെത്തും. 14 ന് ആരംഭിക്കുന്ന സര്‍വീസിന് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇതിന് മുന്‍പ് കോഴിക്കോട് - തിരുവനന്തപുരം വിമാന സര്‍വീസുകള്‍ നടത്തിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തുകയായിരുന്നു.

air india express Kozhikode - Thiruvananthapuram flight