/kalakaumudi/media/post_banners/17a250883d75a455c950d112bcb2965e82c7931ec82e8ae0791c0f13338ae790.jpg)
ന്യൂഡല്‍ഹി: വ്യക്തിപരമായി ലഭിച്ച നേട്ടമെന്നതിലുപരി തന്റെ ആദര്‍ശങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നും എല്‍.കെ. അദ്വാനി പ്രതികരിച്ചു. ഭാരതരത്‌ന പുരസ്‌കാരം അങ്ങേയറ്റം വിനയത്തോടെ സ്വീകരിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്‍ ലഭിച്ച ബഹുമതി മാത്രമല്ല എന്റെ ജീവിതത്തിലുടനീളം ഞാന്‍ പിന്തുടരുന്ന ആദര്‍ശങ്ങള്‍ക്ക് കൂടി ലഭിച്ച അംഗീകാരമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും രാജ്യത്തെ ജനങ്ങളോടും നന്ദി പറയുന്നു. അദ്വാനി പ്രതികരണത്തില്‍ പറഞ്ഞു.
ഭാരതരത്‌ന ലഭിച്ചതില്‍ തങ്ങളുടെ മുഴുവന്‍ കുടുംബവും വലിയ സന്തോഷത്തിലാണെന്ന് മകള്‍ പ്രതിഭ അദ്വാനി പറഞ്ഞു. ഈ സമയത്ത് ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുന്നു. അച്ഛന്റെ ജീവിതത്തില്‍ അമ്മ നല്‍കിയ സംഭാവനകള്‍ അത്ര വലുതാണ്.
ഭാരതരത്‌ന ലഭിച്ച കാര്യം അറിയിച്ചപ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും അദ്ദേഹം വളരെ സന്തോഷവാനായിരുന്നുവെന്നും പ്രതിഭ പറഞ്ഞു.