കൊച്ചി: കേരളത്തിലെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക് പോകുന്നു. നവംബര്‍ അഞ്ചുമുതലാണ് അനിശ്ചിതകാല പണിമുടക്ക്. ഇതോടെ സംസ്ഥാന വ്യാപകമായി എല്‍.പി.ജി സിലിണ്ടര്‍ നീക്കം നിലച്ചേക്കും.
2022-ല്‍ ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു വർഷം പിന്നിട്ടിട്ടും ഈ വിഷയത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറു മുതല്‍ ഉച്ച വരെ ഇവര്‍ സൂചനാ സമരവും നടത്തുന്നുണ്ട്.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉള്‍പ്പെടുന്ന ഇടതുസംഘനകളും സമരത്തിന്റെ ഭാഗമാണ്. ശനിയാഴ്ച രാവിലെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
