ചൈനയില്‍ കുട്ടികളില്‍ ശ്വാസകോശ രോഗം വ്യാപകം; യാത്ര വിലക്ക് ആവശ്യപ്പെട്ട് ബൈഡന് കത്ത്

By priya.02 12 2023

imran-azhar

 

വാഷിങ്ടന്‍: ചൈനയിലെ കുട്ടികളില്‍ ശ്വാസകോശ രോഗം വ്യാപകമായതിനെ തുടര്‍ന്ന് യുഎസ് - ചൈന യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍.

 

റുബിയോ, ജെ.ഡി. വാന്‍സ്, റിക് സോക്ട്ട്, ടോമി ട്യൂബര്‍വൈല്‍, മൈക്ക് ബ്രൗണ്‍ എന്നീ അഞ്ച് സെനറ്റര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന് കത്ത് അയച്ചു.

 

''പൊതുജനാരോഗ്യ പ്രതിസന്ധികളെക്കുറിച്ചു നുണ പറയുന്ന ഒരു നീണ്ട ചരിത്രം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. കോവിഡ് മഹാമാരി കാലത്തെ സുതാര്യതയില്ലാത്ത ചൈനയുടെ സമീപനം മൂലം രോഗത്തെക്കുറിച്ചുള്ള പല വിവരങ്ങളും യുഎസില്‍ നിന്നു മറഞ്ഞിരുന്നു.

 

അമേരിക്കന്‍ ജനതയുടെ ആരോഗ്യവും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പുതിയ രോഗത്തെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുന്നതുവരെ യാത്രാ നിയന്ത്രണം കൊണ്ടുവരണം'' കത്തില്‍ പറയുന്നു.

 

യാത്രാ നിയന്ത്രണം കൊണ്ടുവന്നാല്‍ മരണങ്ങളോ ലോക്ക്ഡൗണോ ഇല്ലാതെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമെന്നും കത്തില്‍ പറയുന്നു.അതേസമയം, കുട്ടികള്‍ക്ക് ശ്വാസകോശ രോഗം ബാധിച്ചതോടെ രോഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

OTHER SECTIONS