New Update
/kalakaumudi/media/post_banners/b200be09e431bfe1047808af6d6cb3a4dc9be850dddaeeea049a2c00fdb597b0.jpg)
ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ബാബു നൽകിയ പുതിയ അപേക്ഷ പരിഗണിക്കരുതെന്ന ആവശ്യവുമായി എം.സ്വരാജ് സുപ്രീം കോടതിയിൽ. സ്റ്റേ ചെയ്യണമെന്ന ബാബുവിന്റെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയതാണെന്ന് സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി.വി.ദിനേശ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ ഡിസംബർ 11 ന് വാദം കേൾക്കുമ്പോൾ ഈ കാര്യവും പരിഗണിക്കാമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് അഭ്യർത്ഥിച്ചെന്ന ആരോപണവുമായി ഫയൽ ചെയ്ത തിരഞ്ഞെടുപ്പ് കേസ് നിലനിൽക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് ബാബു സുപ്രീം കോടതിയെ സമീപിച്ചത്.