
ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ദാമോദര്‍സിങ് പാര്‍ട്ടിവിട്ടു. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നാരോപിച്ചാണ് ദാമോദര്‍സിങ്ങിന്റെ ഇറങ്ങിപ്പോക്ക്. കോണ്‍ഗ്രസിനെതിരേ 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും സിങ് പ്രഖ്യാപിച്ചു.
ഭോപാലിലെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ സിങ്ങിന്റെ അനുയായികള്‍ പ്രതിഷേധിച്ചു. മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെയും മകന്‍ ജയ്വര്‍ധന്‍ സിങ്ങിന്റെയും കോലം പ്രധിഷേധക്കാര്‍ കത്തിച്ചു. ദിഗ്വിജയ് സിങ്ങും മകനും പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും സീറ്റ് നല്‍കാതെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രകടനം.
പാര്‍ട്ടിയുടെ ഒ.ബി.സി. വിഭാഗത്തിന്റെ തലവന്‍കൂടിയായ സിങ് ഒ.ബി.സി. വിഭാഗത്തിന് 230 സീറ്റില്‍ 126 എണ്ണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 55 സീറ്റു മാത്രമാണ് നല്‍കിയതെന്ന് സിങ് ചൂണ്ടിക്കാട്ടി. 'ദിഗ്വിജയ് സിങ്ങിന്റെ ബന്ധുവാണ് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍. ഇവര്‍ ഭരിക്കുമ്പോള്‍ എങ്ങനെയാണ് പിന്നാക്കക്കാര്‍ക്ക് അവകാശം ലഭിക്കുക. സംസ്ഥാനത്ത് അഞ്ചുലക്ഷം ജനസംഖ്യപോലുമില്ലാത്ത വിഭാഗത്തിന് 35 സീറ്റ് കിട്ടി. 3.5 കോടി പിന്നാക്കവിഭാഗക്കാര്‍ക്ക് 55 സീറ്റാണ് ലഭിച്ചത്' സിങ് പറഞ്ഞു.
അച്ഛനും മകനും രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണെന്ന് സിങ് ആരോപിച്ചു. ജനസംഖ്യാനുപാതികമായി അവകാശം നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഇവര്‍ രണ്ടുപേരും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സിങ് ആരോപിച്ചു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">