'എവിടെ ചികിത്സ തേടിയാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കണം': മദ്രാസ് ഹൈക്കോടതി

ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ ഇല്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടിയാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.

author-image
Priya
New Update
'എവിടെ ചികിത്സ തേടിയാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കണം': മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ ഇല്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടിയാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.

ചികിത്സ, ചെലവ് തുടങ്ങിയവയെല്ലാം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ചികിത്സച്ചെലവ് നല്‍കണമെന്ന് ഉത്തരവിട്ടു. ജസ്റ്റിസുമാരായ എസ്.എം.സുബ്രഹ്മണ്യം, ലക്ഷ്മി നാരായണന്‍ എന്നിവരുടെ ബെഞ്ച് ആണ് ഇതിന് നിര്‍ദേശം നല്‍കിയത്.

പുതുക്കോട്ട ജില്ലാ കോടതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി വിരമിച്ച മണിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ചികിത്സ നടത്തിയ ആശുപത്രി അംഗീകൃത നെറ്റ്വര്‍ക്കില്‍ ഇല്ലാത്തതാണെന്നു ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചതിന് എതിരെയാണു ഹര്‍ജി. ആറാഴ്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് തുക ഉത്തരവില്‍ പറയുന്നു.

medical insurance Madras High Court