അഗ്നിവീർ പരിശീലനത്തിനിടെ മലയാളി യുവതി ഹോസ്റ്റലിൽ ജീവനൊടുക്കി

By Hiba.28 11 2023

imran-azhar

 

മുംബൈ: അഗ്നിവീർ പരിശീലനത്തിലുണ്ടായിരുന്ന മലയാളി യുവതിയെ മുംബൈയിലെ നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അപർണ നായർ എന്ന 20കാരിയാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

 

വ്യക്തിപരമായ കാരണത്താലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു, ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും അറിയിച്ചു.പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ശേഷം 15 ദിവസമായി മൽവാനിയിലെ ഹംലയിൽ ഇന്ത്യൻ നേവി ഷിപ്പിൽ പരിശീലനത്തിലായിരുന്നു അപർണ. മുംബൈ മൽവാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

OTHER SECTIONS