
ആലപ്പുഴ: അതിഥി തൊഴിലാളികളോടുള്ള വൈരാഗ്യത്തില്‍ കാറിടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ബീച്ച് വാര്‍ഡ് പുന്നമൂട്ടില്‍ വീട്ടില്‍ സായന്തി (24)നെ ആലപ്പുഴ സൗത്ത്, നോര്‍ത്ത് പൊലീസ് ചേര്‍ന്നാണ് പിടികൂടിയത്. ഇരു സ്റ്റേഷനുകളുടെയും അതിര്‍ത്തി പ്രദേശത്താണ് സംഭവം നടന്നത്.
കല്ലന്‍ റോഡില്‍ കളക്ടറുടെ ബംഗ്ലാവിനു സമീം വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവത്തിന്
തൊട്ടുമുന്നേ സായന്തും ഇതരസംസ്ഥാന തൊഴിലാളികളുമായി ബീച്ചിനു സമീപം വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ പ്രതിയെ മര്‍ദ്ദിച്ചതായും പറയുന്നു.
ഇതില്‍ പകതോന്നിയ പ്രതി കാറുമായെത്തി ഇതരസംസ്ഥാന തൊഴിലാളികളെ പിന്തുടര്‍ന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് സമീപമുണ്ടായിരുന്ന ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റു.
ഇതരസംസ്ഥാന തൊഴിലാളികളെ അപകടത്തില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.
അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഡ്രൈവര്‍ പിടിയിലായത്. പ്രതിയെ നോര്‍ത്ത് പോലീസ് കോടതിയില്‍ ഹാജരാക്കി.