പുതിയ മില്‍മ തിരുവനന്തപുരം മേഖല കണ്‍വീനര്‍ ചുമതലയേറ്റു; ഭാസുരംഗന് പകരം മണി വിശ്വനാഥ്

പത്തിയൂര്‍ക്കാല ക്ഷീരസഹകരണ സംഘം പ്രസിഡന്റും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ മണി വിശ്വനാഥ് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായി ചുമതലയേറ്റു.

author-image
Priya
New Update
പുതിയ മില്‍മ തിരുവനന്തപുരം മേഖല കണ്‍വീനര്‍ ചുമതലയേറ്റു; ഭാസുരംഗന് പകരം മണി വിശ്വനാഥ്

തിരുവനന്തപുരം: പത്തിയൂര്‍ക്കാല ക്ഷീരസഹകരണ സംഘം പ്രസിഡന്റും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ മണി വിശ്വനാഥ് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായി ചുമതലയേറ്റു.

വ്യാഴാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് മണിയുടെ പേര് നിര്‍ദ്ദേശിച്ചത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എന്‍. ഭാസുരംഗനെ പുറത്താക്കിയതിന് പിന്നാലെയാണ് നിയമനം.

കൃഷി, പഞ്ചായത്ത് വകുപ്പുകളില്‍ 18 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. സിപിഐ ഭരണിക്കാവ് മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ് അവര്‍.

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിത പ്രസിഡന്റ്, കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

milma Mani Vishwanath