മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, അഞ്ചിടങ്ങളില്‍ കര്‍ഫ്യു

മണിപ്പൂരില്‍ തൗബാല്‍ ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.14 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ലിലോങ് മേഖലയില്‍ ഇന്നലെ വൈകുന്നേരമാണ് വെടിവെപ്പ് നടന്നത്.

author-image
Priya
New Update
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, അഞ്ചിടങ്ങളില്‍ കര്‍ഫ്യു

ഇംഫാല്‍: മണിപ്പൂരില്‍ തൗബാല്‍ ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ലിലോങ് മേഖലയില്‍ ഇന്നലെ വൈകുന്നേരമാണ് വെടിവെപ്പ് നടന്നത്.

നാലു വാഹനങ്ങളിലായി പൊലീസ് വേഷത്തില്‍ എത്തിയ സംഘം വെടിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശവാസികള്‍ അക്രമികളുടെ വാഹനങ്ങള്‍ക്ക് തീയിട്ടു.

സംഘര്‍ഷം കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ സേനകളെ വിന്യസിച്ചിട്ടുണ്ട്.അക്രമികളില്‍ ചിലരെ നാട്ടുകാര്‍ പിടികൂടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ താഴ്വര ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. താഴ്വര ജില്ലകളായ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

curfew manipur violence