/kalakaumudi/media/post_banners/f734fd807624253017df7a343a0476212477869b32ba257c3caad13aec6d9df4.jpg)
ആലപ്പുഴ: പൂങ്കാവില്‍ വീട്ടില്‍ വളര്‍ത്തിയ താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം ബാക്ടീരിയ ബാധ മൂലമാമെന്ന് പക്ഷി രോഗ നിര്‍ണ്ണയ കേന്ദ്രം. പാസ്റ്ററല്ല എന്ന ബാക്ടീരിയ പരത്തുന്ന പാസ്റ്ററല്ലോസിസ് എന്ന രോഗം മൂലമാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മാഞ്ഞടിയിലെ പക്ഷി രോഗ നിര്‍ണ്ണയ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
താറാവ്, കോഴി, ടര്‍ക്കി കോഴി, പശു, എരുമ എന്നിവയിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. കാലസ്ഥാ വ്യതിയാനം ഇതിനൊരു പ്രധാന കാരണമാണ്. കുടലിലും ശ്വാസകോശത്തിലുമാണ് രോഗം ആദ്യം ബാധിക്കുന്നത്. ചികിത്സിച്ചു രോഗം ഭേദപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചു.