സ്മാര്‍ട്ട് സിറ്റി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മേയര്‍മാരും ഉദ്യോഗസ്ഥരും ബാര്‍സിലോനയിലേക്ക്

അടുത്ത മാസം 7 മുതല്‍ 9 വരെ നടക്കുന്ന സ്മാര്‍ട്ട് സിറ്റി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം, കൊച്ചി മേയര്‍മാരും ഉദ്യോഗസ്ഥരും സ്‌പെയിനിലെ ബാര്‍സിലോനയിലേക്ക്.

author-image
Priya
New Update
സ്മാര്‍ട്ട് സിറ്റി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മേയര്‍മാരും ഉദ്യോഗസ്ഥരും ബാര്‍സിലോനയിലേക്ക്

തിരുവനന്തപുരം: അടുത്ത മാസം 7 മുതല്‍ 9 വരെ നടക്കുന്ന സ്മാര്‍ട്ട് സിറ്റി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം, കൊച്ചി മേയര്‍മാരും ഉദ്യോഗസ്ഥരും സ്‌പെയിനിലെ ബാര്‍സിലോനയിലേക്ക്.

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഷര്‍മിള മേരി ജോസഫ്, സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സിഇഒ ഷാജി വി നായര്‍ എന്നിവരാണ് യാത്രാ സംഘത്തിലുള്ളത്.

എക്‌സ്‌പോയില്‍ കേരളത്തില്‍ നിന്ന് പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

യാത്രാച്ചെലവ് അടക്കമുള്ള തുക ഭരണപരമായ ആവശ്യങ്ങള്‍ക്ക് സ്മാര്‍ട് സിറ്റി വകയിരുത്തിയ ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ തദ്ദേശ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി സ്മാര്‍ട് സിറ്റി പ്രത്യേകോദ്ദേശ കമ്പനികള്‍ യാത്രാ ചെലവ് തുല്യമായി വീതിച്ചേക്കും.

Smart City Expo arya rajendran mayor barcelona