/kalakaumudi/media/post_banners/acc37139ab3abbd8be7a1aa8880da2182745c7aa1e2c2cc74086bee9de41d8c7.jpg)
തിരുവനന്തപുരം: ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര സ്‌പോര്‍ട്‌സ് ഉച്ചകോടിയില്‍ (ഐഎസ്എസ്‌കെ)500 മുതല്‍ 1000 കോടി രൂപ വരെയുള്ള നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി വി അബ്ദുറഹിമാന്‍.
ജനുവരി 23 മുതല്‍ 26 വരെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലാണ് ഉച്ചകോടി നടക്കുന്നത്. 25 രാജ്യങ്ങളില്‍ നിന്നുള്ള കായിക വിദഗ്ധര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കായിക മേഖലയെ സംസ്ഥാന സമ്പദ്ഘടനയുടെ ഭാഗമാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അതേസമയം, കായിക സംരംഭങ്ങള്‍ക്ക് വ്യവസായ പദവി നല്‍കി 4 ശതമാനം പലിശ നിരക്കില്‍ ചെറുകിട വായ്പകള്‍ ലഭ്യമാക്കും. സ്‌പോര്‍ട്‌സ് മെഡിസിന്‍, ഉപകരണ നിര്‍മാണം, ന്യൂട്രസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ പാര്‍ക്കുകളും ആരംഭിക്കാം.