/kalakaumudi/media/post_banners/b16f71e4a14d183ccf27993d440c36ffd6eeda5e3f2b35615af9038528155b33.jpg)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിഡി എന്നാല്‍ വെറും ഡയലോഗെന്നായി മാറി
എന്നാണ് മന്ത്രിയുടെ പരാമര്‍ശം.പ്രതിപക്ഷ നേതാവ് ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സതീശന്‍ എന്ന് വിളിച്ചത്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധനേടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വിഡി സതീശന്‍. സിപിഎമ്മിനോട് നേര്‍ക്കുനേര്‍ പോരാടാന്‍ കോണ്‍ഗ്രസ് ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
നവ കേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നടത്തിയ വാഗ്വാഗങ്ങളില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചാണ് മന്ത്രി റിയാസിന്റെ പ്രതികരണം.