രഞ്ജിത്തിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്, 23 ന് ശേഷം നടപടിയെടുക്കും: മന്ത്രി സജി ചെറിയാന്‍

രഞ്ജിത്തിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും 23 ന് ശേഷം ഇതില്‍ നടപടിയെടുക്കുമെന്നും മന്ത്രി സജിചെറിയാന്‍. നവകേരള സദസില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

author-image
Web Desk
New Update
രഞ്ജിത്തിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്, 23 ന് ശേഷം നടപടിയെടുക്കും: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: രഞ്ജിത്തിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും 23 ന് ശേഷം ഇതില്‍ നടപടിയെടുക്കുമെന്നും മന്ത്രി സജിചെറിയാന്‍. നവകേരള സദസില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഞാനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കും. മന്ത്രി പറഞ്ഞു.

പരാതിക്കാരെ വിളിച്ചു വരുത്തി അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും. രഞ്ജിത്തിനേയും കേള്‍ക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമര്‍ശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തര്‍ക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ രഞ്ജിത്തിനെതിരായ വിവാദത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ ആരോപിച്ചു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു. ചെയര്‍മാന്‍ ആ സ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

saji cheriyan Latest News chalachithra academy IFFK Ranjith