/kalakaumudi/media/post_banners/31402518c26f5dec76ba143794a0784c271a018ffaf1e96e91799af87917eded.jpg)
കിര്യത് ഷ്‌മോണ: ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ശക്തമായ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലിലുള്ള ഒരു പട്ടണത്തില്‍ 12 മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലെബനനിലെ ഹമാസ് ഖ്വാസം ബ്രിഗേഡ് നേതൃത്വം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ലെബനന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഇസ്രായേല്‍ പട്ടണമായ കിര്യത് ഷ്‌മോണയില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായി ഇസ്രായേലിന്റെ മെഡിക്കല്‍ സര്‍വീസ് അറിയിച്ചു.
ഗാസയിലെ നമ്മുടെ ജനങ്ങള്‍ക്കെതിരായ അധിനിവേശ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി പട്ടണത്തിന് നേരെ ഒരു ഡസന്‍ റോക്കറ്റുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് ഹമാസിന്റെ സായുധ വിഭാഗത്തിലെ ലെബനീസ് വിഭാഗം പറഞ്ഞു.