/kalakaumudi/media/post_banners/630cb5e8ffd330944a4dc958cda6fd1995945ed644bd019b28ff10ca60706a39.jpg)
ന്യൂഡല്‍ഹി: ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ജപ്പാനില്‍ എത്തി. ജപ്പാന്‍ വിദേശകാര്യ സഹമന്ത്രി ഹൊറി ഐവാവോയുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിലെ പങ്കാളിത്തവും സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
സാമ്പത്തിക, വ്യാപാര, വ്യവസായ ഉപമന്ത്രി ഇഷി ടാക്കുവുമായും വി. മുരളീധരന്‍ ചര്‍ച്ച നടത്തി. ജപ്പാന്‍ - ഇന്ത്യ അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തിലും മന്ത്രി പങ്കെടുത്തു.
ടോക്കിയോയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ വി. മുരളീധരന്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു. ടോക്കിയോയിലെ അസകുസയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ബുദ്ധക്ഷേത്രമായ സെന്‍സോ-ജിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
ഒയിറ്റയിലെ റിറ്റ്സുമൈക്കന്‍ ഏഷ്യാ പസഫിക് യൂണിവേഴ്സിറ്റിയില്‍ 'ഇന്ത്യയും ഉയര്‍ന്നുവരുന്ന ലോകവും' എന്ന വിഷയത്തില്‍ കേന്ദ്രമന്ത്രി പ്രഭാഷണം നടത്തും. ജപ്പാന്‍ സാമ്പത്തിക, വ്യാപാര, വ്യവസായ ഉപമന്ത്രി ഇഷി ടാക്കുവുമായി കേന്ദ്രമന്ത്രി മുരളീധരന്‍ ചര്‍ച്ച നടത്തുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">