'അതിയായ ദുഃഖം.. നേപ്പാളിന് എല്ലാ സഹായവും നല്‍കാന്‍ തയ്യാര്‍'

നേപ്പാളിലെ ശക്തമായ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ അതിയായ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്.

author-image
Priya
New Update
'അതിയായ ദുഃഖം.. നേപ്പാളിന് എല്ലാ സഹായവും നല്‍കാന്‍ തയ്യാര്‍'

 

ന്യൂഡല്‍ഹി: നേപ്പാളിലെ ശക്തമായ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ അതിയായ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്.

കൂടുതല്‍ ആളുകള്‍ താമസിക്കുന്ന മേഖലയിലുണ്ടായ ഭൂചലനത്തില്‍ 128 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

'നേപ്പാളിലെ ഭൂചലനത്തെ തുടര്‍ന്നുണ്ടായ മരണങ്ങളിലും നാശനഷ്ടങ്ങളിലും അതിയായ ദുഃഖമുണ്ട്. ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണ്.

ഞങ്ങളുടെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു. '- മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

വെള്ളിയാഴ്ച 1802 ജിഎംടി ന് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ ഉണ്ടായതെന്ന് രാജ്യത്തെ നാഷണല്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

ജജാര്‍കോട്ടില്‍ 92 പേരും കര്‍ണാലി പ്രവിശ്യയിലെ രുക്കും വെസ്റ്റ് ജില്ലയില്‍ 36 പേരും മരിച്ചു. ജജര്‍കോട്ടില്‍ 55 പേര്‍ക്കും രുക്കും വെസ്റ്റില്‍ 85 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ഡല്‍ഹി അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

nepal earthquake narendra modi