'ബിജെപിക്ക് 370 സീറ്റ്, എന്‍ഡിഎക്ക് 400; അടുത്ത നൂറു ദിവസം ഉണര്‍ന്നു പ്രവര്‍ത്തിക്കൂ'

ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 സീറ്റ് നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത നൂറു ദിവസം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയ കണ്‍വന്‍ഷനില്‍ മോദി ആഹ്വാനം ചെയ്തു.

author-image
Web Desk
New Update
'ബിജെപിക്ക് 370 സീറ്റ്, എന്‍ഡിഎക്ക് 400; അടുത്ത നൂറു ദിവസം ഉണര്‍ന്നു പ്രവര്‍ത്തിക്കൂ'

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 സീറ്റ് നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത നൂറു ദിവസം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയ കണ്‍വന്‍ഷനില്‍ മോദി ആഹ്വാനം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഫലങ്ങള്‍ വോട്ടര്‍മാരിലേക്ക് എത്തണം. എല്ലാവരുടെയും വിശ്വാസം പിടിച്ചുപറ്റണം. എന്‍ഡിഎ 400 സീറ്റ് നേടണം. അതിന് ബിജെപി 370 സീറ്റ് നേടണം. കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ബിജെപി കൂടുതല്‍ സീറ്റ് നേടും.

ഞാന്‍ ജീവിക്കുന്നത് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ്. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പാക്കി. ബലാത്സംഗത്തിന് വധശിക്ഷ ഉറപ്പാക്കി.

സര്‍ക്കാര്‍ സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ 24 മണിക്കൂറും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.

പുതിയ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സമയമായി. അഴിമതിരഹിത സര്‍ക്കാരാണ് കഴിഞ്ഞ പത്തുവര്‍ഷം രാജ്യം ഭരിച്ചത്. കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം ഇതാണ്. മോദി പറഞ്ഞു.

കോടിക്കണക്കിനു സ്ത്രീകളുടെയും യുവാക്കളുടെയും ദരിദ്രരുടെയും സ്വപ്നങ്ങളാണ് മോദിയുടെയും സ്വപ്നങ്ങള്‍. ചരിത്രപരമായ പല തീരുമാനങ്ങളും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയെടുത്തു.

അഞ്ചു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട് രാമക്ഷേത്രം നിര്‍മിക്കാനായി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാജ്യത്തിനു വേണ്ടി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നു. വനിതാ സംവരണ ബില്‍ പാസാക്കാനും സാധിച്ചു. പ്രധാനമന്ത്രി പറഞ്ഞു.

 

india BJP rahul gandhi narendra modi congress party