ഫ്രെയിമില്‍ താരങ്ങള്‍, മോഹന്‍ലാലിന്റെ കേരളീയം സെല്‍ഫി!

കേരള സർക്കറിന്റെ ആഭിമുഖ്യത്തിലുള്ള കേരളീയം പരിപാടിക്ക് ബുധനാഴ്ച തിരുവനന്തപുരത്ത് തുടക്കമായി. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അതിഥികളായിരുന്നു. ചടങ്ങിന് ആശംസ നേർന്ന് മോഹൻലാലും സംസാരിച്ചു.

author-image
Hiba
New Update
ഫ്രെയിമില്‍ താരങ്ങള്‍, മോഹന്‍ലാലിന്റെ കേരളീയം സെല്‍ഫി!

തിരുവനന്തപുരം: കേരള സർക്കറിന്റെ ആഭിമുഖ്യത്തിലുള്ള കേരളീയം പരിപാടിക്ക് ബുധനാഴ്ച തിരുവനന്തപുരത്ത് തുടക്കമായി. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അതിഥികളായിരുന്നു. ചടങ്ങിന് ആശംസ നേർന്ന് മോഹൻലാലും സംസാരിച്ചു.

മലയാളി ആയതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞ മോഹൻലാൽ. കേരളത്തിൻറെ ഭാവിയിലേക്കുള്ള പദ്ധതികൾ ആലോചിക്കുമ്പോൾ സിനിമ മേഖലയിൽ നിന്നുള്ളയാൾ എന്ന നിലയിൽ കൂടുതൽ പ്രേക്ഷകരെ സിനിമ കാണുന്നതിന് എത്തിക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കണമെന്ന് പറഞ്ഞു. ചലച്ചിത്ര വികസന കോർപ്പറേഷനും, ചലച്ചിത്ര അക്കാദമിയും ആദ്യമായി സ്ഥാപിച്ച സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അത് സാധ്യമാകും മോഹൻലാൽ പറഞ്ഞു.

കേരള പിറവി വിശദമായി ആഘോഷിക്കുമ്പോൾ അതിൻറെ വേദിയിലേക്ക് എന്നെക്കൂടി ക്ഷണിച്ചതിൽ നന്ദിയുണ്ട്. താൻ തിരുവനന്തപുരത്തുകാരനാണ്. തനിക്ക് ഏറ്റവും പരിചയമുള്ള നഗരവും തിരുവനന്തപുരമാണ്. ഇത്തരം കൂടിച്ചേരലുകൾ എന്നും നടക്കുന്നയിടമാണ് തിരുവനന്തപുരം. തിരുവനന്തപുരം തന്നെ ഇത്തരം ഒരു പരിപാടിക്ക് വേദിയായി തിരഞ്ഞടുത്തതിൽ നന്ദിയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

തുടർന്ന് പ്രസംഗം അവസാനിപ്പിച്ച മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയം അംബാസിഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം സെൽഫിയും വേദിയിൽ വച്ച് എടുത്തു.

മുഖ്യമന്ത്രിക്കൊപ്പം തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ അണിനിരന്നിരുന്നു. കേരളീയർ ആയതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം.

നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപെടുന്നുണ്ട്.

ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Keraliyam Mohanlal&#039s selfie