/kalakaumudi/media/post_banners/cba8fc4d6f2c5914cb60d802f2ee29f56afb826ded6315952f393d233471f248.jpg)
തിരുവനന്തപുരം: പെട്രോള്‍ പമ്പില്‍ നിന്ന് പണം തട്ടിയെടുത്തു. വെഞ്ഞാറമൂട്ടിലെ പമ്പില്‍ തിങ്കള്‍ ഉച്ചയോടെയായിരുന്നു സംഭവം.
കാറില്‍ വന്ന യുവാവ് റോഡില്‍ കാര്‍ നിറുത്തി പമ്പില്‍ മാനേജറുടെ റൂമില്‍ എത്തി. പമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പറഞ്ഞു വിട്ടതാണ്. അവിടെ ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍, ഇവിടെ വന്നു പണം വാങ്ങാന്‍ പറഞ്ഞെന്നും പമ്പിലെ മാനേജറെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
രാത്രിയോടെ മാനേജര്‍ കടയുടമയോട് പണം കൊടുത്തതായി വന്നു പറഞ്ഞപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. സംഭവത്തില്‍ പമ്പ് മാനേജര്‍ പൊലീസില്‍ പരാതി നല്‍കി. പമ്പിലെ സി.സി.ടിവിയില്‍ തട്ടിപ്പ് നടത്തിയ യുവാവിന്റെ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.