/kalakaumudi/media/post_banners/9b252fd9e01859e54108b739fbd86b2ab68c6c6dd166e2fbaa595eb7522917e8.jpg)
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അമ്മയാണെന്ന് പൊലീസ്. സമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുട്ടിയെ വളര്‍ത്താന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് അമ്മ സുരിത പൊലീസിന് മൊഴി നല്‍കി.
കുഞ്ഞിന് വൃക്ക സംബന്ധമായ രോഗങ്ങളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. കുട്ടിയുടെ ചികിത്സയ്‌ക്കോ നന്നായി വളര്‍ത്താനോ കഴിയാത്ത സാഹചര്യമാണുള്ളത്. മൂത്ത കുട്ടിയെ വളര്‍ത്താന്‍ ബുദ്ധിമുട്ടുന്നുണ്ട്.
അതിന് പിന്നാലെ അസുഖം ബാധിച്ച കുട്ടിയെ കൂടി വളര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് സുരിത മൊഴി നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ പ്രസവത്തിന് ശേഷം സുരിതയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ 3:30 ന് കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ സുരിതയെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.