By Web Desk.01 10 2023
ന്യൂഡല്‍ഹി: ലഷ്‌കറെ തയിബ ഭീകരന്‍ മുഫ്തി ഖൈസര്‍ ഫാറൂഖ് കൊല്ലപ്പെട്ടു. കറാച്ചിയില്‍ വച്ചാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള മുഫ്തി ഖൈസര്‍ ഫാറൂഖ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് ഖൈസര്‍ ഫാറൂഖ്. ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകരരില്‍ ഒരാളുമാണ്.
ശനിയാഴ്ച സമനാബാദ് പ്രദേശത്തായിരുന്നു സംഭവം. ഖൈസര്‍ ഫാറൂഖ് നടന്നുപോകുന്നതിനിടെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്താണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.