മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം; 5 പ്രതികളും കുറ്റക്കാർ

ന്യൂഡൽഹിയെ ഞെടുക്കിയ, മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് സാകേത് സെഷൻസ് കോടതി വിധി പറഞ്ഞത്.

author-image
Hiba
New Update
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം; 5 പ്രതികളും കുറ്റക്കാർ

ന്യൂഡൽഹി: ന്യൂഡൽഹിയെ ഞെടുക്കിയ, മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് സാകേത് സെഷൻസ് കോടതി വിധി പറഞ്ഞത്.

ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് പ്രതികൾ. 2008 സെപ്റ്റംബർ 30നാണ് സൗമ്യ വിശ്വനാഥനെ (25) കാറിനുള്ളിൽ തലയ്ക്കു വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

കേസിൽ കഴിഞ്ഞ 13നു വാദം പൂർത്തിയായ ശേഷം വിധി പറയാനായി അഡിഷനൽ സെഷൻസ് ജഡ്ജി രവികുമാർ പാണ്ഡേ വ്യാഴാഴ്ചയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

2009 മാർച്ചിലാണ് പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരെ കസ്റ്റഡിയിലെടുത്തത്. ‍ഡൽഹി എൻസിആറിലും ബാധകമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിലെ (മക്കോക്ക) കർശന വകുപ്പുകളും ഐപിസി പ്രകാരമുള്ള 302, 34 വകുപ്പുകളുമാണു പ്രതികളുടെ മേൽ ചുമത്തിയത്.

Soumya Viswanathan Malayali journalist