നാലു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; കേരളത്തില്‍ കോഴിക്കോട്ട്

കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്ത് കോഴിക്കോടാണ് പരിശോധന നടത്തിയത്. കേരളം കൂടാതെ മധ്യപ്രദേശ്, ഗുജറാത്ത്, യുപി സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്.

author-image
Web Desk
New Update
നാലു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; കേരളത്തില്‍ കോഴിക്കോട്ട്

 

ഡല്‍ഹി: കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്ത് കോഴിക്കോടാണ് പരിശോധന നടത്തിയത്. കേരളം കൂടാതെ മധ്യപ്രദേശ്, ഗുജറാത്ത്, യുപി സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ വര്‍ഷം ബീഹാറില്‍ പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രാജ്യത്തെ വിവിധയിടങ്ങളില്‍ സ്‌ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്തിയ അഹമ്മദ് ദാനീഷ് എന്ന വ്യക്തിയെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായി കണ്ടെത്തി. പിന്നാലെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഈ വര്‍ഷം ആദ്യം ഡാനീഷിനെതിരെ എന്‍ഐഎ കുറ്റപ്പത്രവും സമര്‍പ്പിച്ചിരുന്നു.

പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

 

 

kerala police india kozhikode NIA